അശീതി സ്മരണിക ഉദ്ഘാടനം
1589537
Saturday, September 6, 2025 11:59 PM IST
രാമപുരം: കര്മഗിരി, അമ്പലപ്പുഴ സെമിനാരികളില്‍ മുപ്പത് വര്‍ഷം സെമിനാരി പ്രഫസറും പത്തു വര്‍ഷം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളി വികാരിയുമായിരുന്ന റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേലിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് തയാറാക്കിയ അശീതി സ്മരണിക - ശ്രേഷ്ഠഗുരുവും രാജശില്പിയും - ഉദ്ഘാടനം ചെയ്തു. രാമപുരം പള്ളി പാരിഷ് ഹാളില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോൺ. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍ മോൺ. ജോസഫ് കണിയോടിക്കല്‍, ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, കൊച്ചുറാണി രാജു മാവുങ്കല്‍, ഫാ. ജോണി എടക്കര, അഡ്വ. റോയി ചാക്കോ പുതേത്ത്, എന്‍.എ. ജോണ്‍ ഞാറക്കുന്നേല്‍, ഡോ. കെ.കെ. ജോസ്, ഡോ. ഫെഡ് മാത്യു, ഡോ. ബ്രിന്‍സി മാത്യു പുതിയിടത്തുചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.