പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോ. ഓണാഘോഷം
1589506
Friday, September 5, 2025 6:56 AM IST
കറുകച്ചാല്‍: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കറുകച്ചാല്‍ മേഖലയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയും സംഘടന അംഗങ്ങള്‍ക്കുള്ള ചികിത്സാനുകൂല്യ സഹായ പദ്ധതിയുടെ ഐഡി കാര്‍ഡ് വിതരണവും ജില്ലാ ആസ്ഥാനമന്ദിര നിര്മാണത്തിനോടനുബന്ധിച്ചുള്ള ഫണ്ടു ശേഖരണവും കറുകച്ചാല്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ചു.
ഓണാഘോഷ പരിപാടി കറുകച്ചാല്‍ മേഖല പ്രസിഡന്റ് എം.എസ്. ഷിബു അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികള്‍ സംസ്ഥാന സെക്രട്ടറി ആര്. രവികുമാര്‍ ഉദ്ഘാടനം ചെയ്തു.
ചികിത്സ സഹായ പദ്ധതിയോടനുബന്ധിച്ചുള്ള ഐഡി കാര്‍ഡ് വിതരണം സംഘടനാ ജില്ലാ പ്രസിഡന്റ് പി.ഡി. രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു.
ജില്ലാ ആസ്ഥാന കെട്ടിട ഫണ്ടിന്റെ ആദ്യ ഗഡു കറുകച്ചാല്‍ മേഖല ജോയിന്റ് സെക്രട്ടറി എന്‍.ജെ. തങ്കച്ചനില്‍നിന്നും ജില്ലാ സെക്രട്ടറി കെ.ജെ. മോന്‍സിമോന്‍ ഏറ്റുവാങ്ങി. മേഖല സെക്രട്ടറി ജിജി ജോണ്‍, ജില്ലാ ഭാരവാഹി എം.എം. മാത്യു, മേഖല വൈസ് പ്രസിഡന്റ് വി. വാസുഭദ്രന്‍, എം.ബി. കോളിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.