ഇന്ന് തിരുവോണം; ഉത്രാടപ്പാച്ചിലിൽ നാടും നഗരവും ഒന്നുപോലെ...
1589505
Friday, September 5, 2025 6:56 AM IST
ചങ്ങനാശേരി: കാണം വിറ്റും ഓണം ഉണ്ണാനുള്ള തത്രപ്പാടിൽ ഉത്രാട ദിനം നാടും നഗരവും തിരക്കിലായി. മാവേലി മന്നനെ വരവേൽക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്.
ഓണക്കോടി വാങ്ങാൻ ജൗളിക്കടകളിൽ കുടുംബസമേതമാണ് ആളുകളെത്തിയത്. ഓണസദ്യക്കുള്ള വിഭവങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് പച്ചക്കറി, പല വ്യഞ്ജന കടകളിലും അനുഭവപ്പെട്ടു. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലപ്പെരുപ്പം ഓണാഘോഷത്തെ സാരമായി ബാധിച്ചു.
മഴ മാറിത്തെളിഞ്ഞ ഇന്നലത്തെ കാലാവസ്ഥ വ്യാപാര മേഖലയ്ക്ക് ഉണർവ് പകർന്നു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണ വിപണികൾ സാധാരണക്കാരന് ആശ്വാസമായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലമായി നടന്നുവരുന്ന ഓണാഘോഷങ്ങളും മാവേലിക്കുള്ള വരവേല്പായി.