സഹകരണ അംഗസമാശ്വാസ പദ്ധതി ജില്ലാതല സഹായവിതരണം നാളെ
1589765
Sunday, September 7, 2025 7:01 AM IST
കോട്ടയം: സഹകരണ അംഗസമാശ്വാസ പദ്ധതി ജില്ലാതല സഹായവിതരണം ഉദ്ഘാടനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സഹകരണ യൂണിയന് ഡയറക്ടര്‍ കെ. എം. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ചവരും ശയ്യാവലംബരുമായ അംഗങ്ങള്‍ക്ക് ആശ്വാസമായി അന്‍പതിനായിരം രൂപ വരെ സഹായമായി സഹകരണ വകുപ്പ് അനുവദിക്കുന്ന പദ്ധതിയാണ് അംഗ സമാശ്വാസ പദ്ധതി.
ജില്ലയിലെ 43 പ്രാഥമിക സഹകരണസംഘങ്ങളിലുളള 162 അംഗങ്ങള്‍ക്കായി അനുവദിച്ച 36.60 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ സഹകരണ സംഘങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിക്കും.