വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഓണസമ്മാനമായി പുതിയ വീട്
1589492
Friday, September 5, 2025 6:45 AM IST
ചങ്ങനാശേരി: തീപിടിത്തത്തില്‍ വീടും സാധനങ്ങളും പൂര്‍ണമായി നഷ്ടപ്പെട്ട നീണ്ടൂരിലെ കുടുംബത്തിന് ഓണസമ്മാനമായി പുതിയ വീട് നിർമിച്ചു നല്കി. സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറവും ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ട്രസ്റ്റും റീബില്‍ഡ് പ്രോജക്റ്റ് പദ്ധതിയിലൂടെ പുനര്‍നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
തീപിടിത്തത്തില്‍ വീടും സാധനസാമഗ്രികളും പൂര്‍ണമായി കത്തിനശിച്ച തങ്കമ്മ പ്രകാശന്റെയും കുടുംബത്തിന്റെയും ദുരിതമറിഞ്ഞാണ് സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറം, ഡോ. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ട്രസ്റ്റ്, എസ്ബി കോളജ് എന്‍എസ്എസ് യൂണിറ്റ്, ചെത്തിപ്പുഴ ക്രിസ്തു ജ്യോതി കോളജ്, കൈപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, നീണ്ടൂര്‍ സഹകരണ ബാങ്ക്, സര്‍ഗക്ഷേത്ര 89.6 എഫ്എം എന്നിവയുടെയെല്ലാം സഹകരണത്തോടെ പദ്ധതി നടപ്പാക്കിയത്.
എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, സിന്‍ഡിക്കേറ്റംഗം പ്രഫ. ബിജു തോമസ്, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫാ. ജയിംസ് മുല്ലശേരി, ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ ചേര്‍ന്ന് കുടുംബത്തി എന്നിവര്‍ പ്രസംഗിച്ചു.
സര്‍ഗക്ഷേത്ര 89.6 എഫ്.എം. മാനേജിംഗ് ഡയറക്ടര്‍ ഫാ.അലക്സ് പ്രായിക്കളം, സ്റ്റേഷന് ഡയറക്ടര്‍ ഫാ. സിജോ ചേന്നിനാടന്, സര്‍ഗക്ഷേത്ര സെക്രട്ടറി വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.