യുവജനങ്ങള്‍ക്കായി പ്രിവിലേജ് കാര്‍ഡ്
1589503
Friday, September 5, 2025 6:56 AM IST
പാലാ: എസ്എംവൈഎം കെസിവൈഎം പാലാ രൂപത, പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, പാലാ രൂപത യുവജനപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്കായി യൂത്ത് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി. പ്രിവിലേജ് കാര്‍ഡ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എസ്എംവൈഎം പാലാ രൂപതാ പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടിലിനു നല്കി ഉദ്ഘാടനം ചെയ്തു.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തുടക്കമിടുന്ന പ്രിവിലേജ് കാര്‍ഡുവഴി മെഡിസിറ്റിയിലെ സേവനങ്ങള്‍ക്ക് നിശ്ചിത ശതമാനം ഇളവുകള്‍ രൂപതയിലെ എണ്ണൂറോളം യുവജനങ്ങള്‍ക്ക് ലഭിക്കും.
മാര്‍ സ്ലീവാ മെഡിസിറ്റി ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, എസ്എംവൈഎം പാലാ രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല, ഓഫീസ് സെക്രട്ടറി ഡോണ്‍ ജോസഫ് സോണി എന്നിവര്‍ പ്രസംഗിച്ചു.