പത്തു കിലോമീറ്റർ കാൽനടയായി രത്നഗിരി ഇടവക; അനുഗ്രഹം ചൊരിഞ്ഞ് കുറവിലങ്ങാട് മുത്തിയമ്മ
1589763
Sunday, September 7, 2025 7:01 AM IST
കുറവിലങ്ങാട്: പത്ത് കിലോമീറ്റർ കാൽനടയായി കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിൽ കാൽനടയായി അവരൊന്നാകെയെത്തി. എട്ടുനോമ്പാചരണത്തിന്റെ ആറാംദിനത്തിലാണ് 10 കിലോമീറ്റർ നടന്ന് രത്നഗിരി ഇടവക കുറവിലങ്ങാട് മുത്തിയമ്മ തീർഥാടനം നടത്തിയത്. അഞ്ഞൂറോളം പേർ തീർഥാടനത്തിൽ പങ്കെടുത്തു.
രത്നഗിരി സെന്റ് തോമസ് ഇടവകാംഗങ്ങളുടേതായിരുന്നു ഇന്നലത്തെ ആദ്യത്തെ തീർഥാടനം. കൊടികളും ബലൂണുകളുമായി വർണാഭമായാണ് രത്നഗിരി ഇടവക റാലി നടത്തിയത്. അസി. വികാരി ഫാ. മാത്യു കണിയാംപടി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.