മാളിക കുടിവെള്ള പദ്ധതി യാഥാർഥ്യമായി
1589538
Saturday, September 6, 2025 11:59 PM IST
ചേന്നാട്: പൂഞ്ഞാർ പഞ്ചായത്ത് മാളിക നെടുന്താനം വാർഡിൽ ഉൾപ്പെടുന്ന 233 കുടുംബങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കി മാളിക കുടിവെള്ള പദ്ധതി യാഥാർഥ്യമായി. ജില്ലാ പഞ്ചായത്ത് ഫണ്ട് 45 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 18.95 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെംബർ മിനി സാവിയോ, വാർഡ് മെംബർ ഓൾവിൻ കെ. തോമസ്, തോമസ് ജോസ്, സുശീലാ മോഹൻ, ലിസമ്മ സണ്ണി, ഉഷാകുമാരി, അനുമോൾ, ഷാന്റി തോമസ്, ബിജു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, ജോസ് ഒട്ടലാങ്കൽ എന്നിവർ പ്രസംഗിച്ചു.