പുണ്യശ്ലോകന്‍ കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ ശ്രാദ്ധം ഇന്ന്
1589768
Sunday, September 7, 2025 7:01 AM IST
കടപ്ലാമറ്റം: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പുണ്യശ്ലോകന്‍ കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ 68-ാം ചരമവാര്‍ഷികവും ശ്രാദ്ധവും ഇന്നു നടത്തും. ചരമവാര്ഷികത്തിനൊരുക്കമായി ഓഗസ്റ്റ് 30ന് ആരംഭിച്ച് ഒന്‍പതു ദിവസം വിശുദ്ധ കുര്‍ബാനയും നാമകരണ പ്രാര്‍ഥനയും ഒപ്പീസും ഉണ്ടായിരുന്നു.
ചരമവാര്‍ഷിക ദിനമായ ഇന്നു രാവിലെ പത്തിനു വിശുദ്ധ കുര്‍ബാനയും സന്ദേശവും നാമകരണ പ്രാര്‍ഥനയും ഒപ്പീസും ശ്രാദ്ധ വെഞ്ചരിപ്പും കല്യാണ്‍ ആര്‍ച്ച്ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടത്തും.
ശ്രാദ്ധത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസഫ് മുളഞ്ഞനാല് പറഞ്ഞു.