ചതയദിനാഘോഷം
1589529
Saturday, September 6, 2025 11:59 PM IST
പൊൻകുന്നം: എസ്എൻഡിപി യോഗം 1044-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്നു നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് വിശേഷാൽ പൂജകൾ, എട്ടിന് പതാക ഉയർത്തൽ, ഒന്പതിന് ചതയദിന പ്രാർഥന,11ന് ജയന്തിഘോഷയാത്ര ശാഖാങ്കണത്തിൽനിന്ന് ആരംഭിക്കും, ഉച്ചയ്ക്ക് 12.30ന് ചതയദിനസദ്യ, ഒന്നിന് ഭക്തിഗാനസുധ, തുടർന്ന് അവാർഡ് വിതരണം, സമ്മാനദാനം, വൈകുന്നേരം 6.30ന് ദീപാരാധാന.
ഇളമ്പള്ളി: എസ്എൻഡിപി യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഇന്നു നടക്കും. രാവിലെ ആറിന് വിശേഷാൽ പൂജകൾ, എട്ടിന് സമൂഹപ്രാർഥന, ഒന്പതിന് പതാക ഉയർത്തൽ, 10ന് ജയന്തി മഹാഘോഷയാത്ര, 12ന് പ്രസാദവിതരണം.
വാഴൂർ: എസ്എൻഡിപി 281-ാം നമ്പർ ശാഖയിൽ ഇന്ന് ചതയദിനാഘോഷം നടക്കും. രാവിലെ ഏഴിന് ശാഖാ പ്രസിഡന്റ് വി.വി. സോമരാജ് പതാക ഉയർത്തും. ഒന്പതിന് സമൂഹപ്രാർഥന, 11.30ന് ചതയദിന സമ്മേളനം വാർഡംഗം നിഷാ രാജേഷ് ഉദ്ഘാടനം ചെയ്യും. വി. അരുൺകുമാർ സന്ദേശം നൽകും. 12.15ന് ചതയദിനപൂജ, 12.30ന് മഹാപ്രസാദമൂട്ട്, ഒന്നിന് ഭക്തിഗാനമേള, വൈകുന്നേരം നാലിന് ചതയദിന ഘോഷയാത്ര. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യും.