കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ നാളെ
1589776
Sunday, September 7, 2025 7:14 AM IST
വെച്ചൂർ: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവി ത്തിരുനാൾ നാളെ ആഘോഷിക്കും. ഇന്നു രാവിലെ 5.30 മുതൽ 9.30വരെ തുടർച്ചയായി വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന: ഫാ. എഡ്വിൻ വട്ടക്കുഴിയിൽ, 4.30ന് പ്രദക്ഷിണം.
തിരുനാൾ ദിനമായ നാളെ രാവിലെ അഞ്ചിന് വിശുദ്ധ കുർബാന: ഫാ.പോൾ ആത്തപ്പിള്ളി.ആറിന് വിശുദ്ധകുർബാന: ഫാ. ആന്റണികളത്തിൽ, ഏഴിന് വിശുദ്ധ കുർബാന: ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, എട്ടിന് വിശുദ്ധ കുർബാന: ഫാ.ജോർജ് തേലക്കാട്ട്, ഒൻപതിന് വിശുദ്ധ കുർബാന: ഫാ.ജോസ് വല്ലയിൽ,10ന് തിരുനാൾ കുർബാന: ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും.
ഫാ. സച്ചിൻ മാമ്പുഴക്കൽ , ഫാ. ജോസഫ് മേച്ചേരി എന്നിവർ സഹകാർമികരാകും. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന: ഫാ. ജോസഫ് മാക്കോതക്കാട്ട്, മൂന്നിന് വിശുദ്ധ കുർബാന: ഫാ.ജിത്ത് പള്ളിപ്പാട്ട്, തുടർന്ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് വിശുദ്ധ കുർബാന: ഫാ.സുരേഷ് മൽപ്പാൻ.
ഒൻപതിന് മരിച്ചവരുടെ ഓർമദിനം. രാവിലെ ആറിനും 9.30നും വിശുദ്ധ കുർബാന: ഫാ.സനീഷ് കാഞ്ഞിരക്കാട്ടുകരി, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന: ഫാ. ജിനു പള്ളിപ്പാട്ട്.15ന് എട്ടാമിടം തിരുനാളോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
വൈക്കം, കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്കായി പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. പോൾ ആത്തപ്പിള്ളി, സഹവികാരി ഫാ. ആന്റണി കളത്തിൽ, കൈക്കാരൻ വക്കച്ചൻ മണ്ണത്താലിൽ, എബ്രഹാം റോജിഭവൻ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, പ്രസുദേന്തി ജോബ് അനുഗ്രഹ,ജനറൽ സെക്രട്ടറി ബിജു മിത്രംപള്ളി , പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലിൽ തുടങ്ങിയവർ നേതൃത്വം നൽകും.