കാർ മറ്റൊരു കാറിനു പിന്നിൽ ഇടിച്ചുകയറി അപകടം
1589774
Sunday, September 7, 2025 7:14 AM IST
കോട്ടയം: അമിത വേഗതയി ലെത്തിയ കാർ മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചുകയറി അപകടം.
ഇന്നലെ രാത്രി 10.50ന് സിഎംഎസ് കോളജ് റോഡിൽ ദീപിക ഓഫീസിനു മുന്നിലായിരുന്നു അപകടം. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തെത്തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.