ജപമാല റാലി ഇന്ന്
1589527
Saturday, September 6, 2025 11:59 PM IST
പൊടിമറ്റം: സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളിന്റെയും ഭാഗമായുള്ള ജപമാല റാലി ഇന്നു നടക്കുമെന്ന് വികാരി മാർട്ടിൻ വെള്ളിയാംകുളം, അസിസ്റ്റന്റ് വികാരി ഫാ. സിൽവാനോസ് വടക്കേമംഗലം എന്നിവർ അറിയിച്ചു.
വൈകുന്നേരം നാലിന് പൊടിമറ്റം-ആനക്കല്ല് റോഡിന് സമീപം പുതിയതായി നിര്‍മിച്ച് വെഞ്ചരിച്ച കുരിശടിയില്‍നിന്ന് സെന്റ് മേരീസ് പള്ളിയിലേക്ക് കെകെ റോഡ് വഴിയാണ് ജപമാല പ്രദക്ഷിണം. തുടർന്ന് അഞ്ചിന് ഫാ. തോമസ് കോഴിമലയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നടത്തും.
മാതൃവേദിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ സാജു തോമസ് പടന്നമാക്കൽ, രാജു മാത്യു വെട്ടിക്കൽ, ജയിംസ് പ്ലാപ്പള്ളി, മാതൃവേദി അനിമേറ്റര്‍ സിസ്റ്റര്‍ ഡെയ്സ് മരിയ സിഎംസി, പ്രസിഡന്റ് ബിന്ദു ജോസഫ് മുല്ലൂരാകത്ത്, സെക്രട്ടറി റിന്റു റോജി കരിപ്പാപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.