1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം
1589509
Friday, September 5, 2025 6:58 AM IST
അടിച്ചിറ: പരിത്രാണ ധ്യാനകേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാളെയും ശനിയാഴ്ചയുമായി 1500 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കവും 40 മണിക്കൂര്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയും നടക്കും. നാളെ രാവിലെ 9.30ന് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി വിശുദ്ധ കുര്‍ബാനയ്ക്കും തിരുശേഷിപ്പ് പ്രതിഷ്ഠയ്ക്കും കാർമികത്വം വഹിക്കും.