നെല്ലിന് 100 കോടി; ഒരാള്‍ക്കും പണം കിട്ടിയില്ല
1589531
Saturday, September 6, 2025 11:59 PM IST
കോട്ടയം: 334.85 കോടി രൂപ നെല്ല് കുടിശികയിലേക്ക് 100 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഓണത്തിന് മുമ്പ് ഒരാള്‍ക്കും പണം കിട്ടിയില്ല. കണ്‍സോര്‍ഷ്യത്തില്‍പ്പെട്ട ബാങ്കുകള്‍ തുടരെ നാലു ദിവസം അവധിയിലായതോടെ തിങ്കളാഴ്ച മാത്രമേ പണം കൊടുത്തുതുടങ്ങൂ.
ശേഷിക്കുന്ന 234 കോടി എന്നു നല്കുമെന്നതില് യാതൊരു ധാരണയുമില്ല. ഏപ്രില്‍ പകുതിവരെ നെല്ല് വിറ്റവര്‍ക്കു മാത്രമാണ് തുക പൂര്‍ണമായി നല്‍കിയിട്ടുള്ളത്. വില ലഭിക്കാതെ വന്നതോടെ രണ്ടാം കൃഷി വേണ്ടെന്നുവച്ച കര്‍ഷകര്‍ ഏറെപ്പേരാണ്.
പുഞ്ച കൃഷിയില്‍ സപ്ലൈകോ സംസ്ഥാനത്ത് രണ്ടു ലക്ഷത്തില്‍പരം കര്‍ഷകരില്‍നിന്നും 5.80 ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചത്. ആകെ കൊടുക്കാനുണ്ടായത് 1645 കോടി രൂപയാണ്. ഇതില്‍ 1310 കോടി മാത്രമേ കര്‍ഷകര്‍ക്ക് നല്കാനായുള്ളൂ.