റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരുതിമരം അപകടഭീഷണിയാകുന്നു
1589545
Saturday, September 6, 2025 11:59 PM IST
പൊൻകുന്നം: പത്താശാരി റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരുതിമരം അപകടഭീഷണി ഉയർത്തുന്നു. പൊൻകുന്നം കെഎസ്ഇബി ഓഫീസിന് സമീപമുള്ള മരം വൈദ്യുതലൈനിലേക്ക് വീഴാനുള്ള സാധ്യതയേറെയാണെന്നു നാട്ടുകാർ പറയുന്നു. കാറ്റു വീശിയാൽ നിലംപതിക്കുന്ന വിധത്തിലാണ് മരം ചാഞ്ഞു നിൽക്കുന്നത്.
പ്രദേശത്തെ മറ്റു വൻ മരങ്ങളും ചില്ലകളും വെട്ടിമാറ്റിയെങ്കിലും ഈ മരം മാത്രം മുറിച്ചു മാറ്റാതെ കയർ കൊണ്ട് വലിച്ചുകെട്ടിയിരിക്കുകയാണ്. വാഹനങ്ങളും കാൽനട യാത്രക്കാരും ഭീതിയോടെയാണ് മരത്തിനടിയിലൂടെ കടന്നു പോകുന്നത്. ചിറക്കടവ് പഞ്ചായത്തിലും അധികാരികളെയും ബോധ്യപ്പെടുത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്നും മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നും നട്ടുകാർ ആവശ്യപ്പെട്ടു.