വിലക്കയറ്റത്തിനെതിരേ കേരള കോണ്‍ഗ്രസ് ധര്‍ണ
1589780
Sunday, September 7, 2025 7:14 AM IST
ചങ്ങനാശേരി: വിലക്കയറ്റത്തിനെതിരേ കേരള കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റി കുരിശുമ്മൂട്ടില്‍ നടത്തിയ ധര്‍ണ ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി. ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിനു മൂലയില്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം മുഖ്യപ്രസംഗം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, ചെറിയാന് ചാക്കോ, ജോര്‍ജ്കുട്ടി മാപ്പിളശേരി, കുര്യന് തൂമ്പുങ്കല്‍, സച്ചിന് സാജന് ഫ്രാന്‍സിസ്, ജോസഫ് ചെമ്പകശേരി, ലിസി പവ്വക്കര, ബാബു മൂയ്യപ്പള്ളി, അച്ചാമ്മ മാത്യു, റോസമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.