മുണ്ടക്കയം- വാഗമൺ റോഡ്: ടെൻഡർ ഉറപ്പിച്ചു
1589533
Saturday, September 6, 2025 11:59 PM IST
മുണ്ടക്കയം: മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് കൂട്ടിക്കൽ - ഏന്തയാർ - ഇളങ്കാട് - വല്യേന്ത വരെ നിലവിലുള്ള സംസ്ഥാനപാതയുടെ തുടർച്ചയായി വാഗമണ്ണിലേക്ക് എത്തുന്ന ഏഴു കിലോമീറ്ററോളം റോഡിന് ടെൻഡറായി.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 17 കോടി രൂപ അനുവദിച്ചത് റോഡ് നിർമാണത്തിന് ടെൻഡർ ക്ഷണിച്ച് കരാർ ഉറപ്പിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
നിർമാണോദ്ഘാടനം പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
രാജി മാത്യു പാംപ്ലാനിയിൽ ആൻഡ് കമ്പനിയാണ് കോൺട്രാക്ട് ഏറ്റെടുത്തിരിക്കുന്നത്.