യുവതയൊന്നാകെ മുത്തിയമ്മയ്ക്കരികിൽ
1589541
Saturday, September 6, 2025 11:59 PM IST
കുറവിലങ്ങാട്: പാലാ രൂപതയുടെ രണ്ട് യുവജനപ്രസ്ഥാനങ്ങൾ സംഘടിതരായി മുത്തിയമ്മ തീർഥാടകരായെത്തി. എസ്എംവൈഎം, ജീസസ് യൂത്ത് സംഘടനകളാണ് മുത്തിയമ്മയ്ക്കരികിലേക്ക് നൂറുകണക്കായ അംഗങ്ങളുമായി എത്തിയത്.
പകലോമറ്റം തറവാട് പള്ളിയിൽനിന്നാണ് എസ്എംവൈഎം ജപമാല റാലി ആരംഭിച്ചത്. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, മേഖലാ ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, സെക്രട്ടറി റോബിൻ ടി. ജോസ് താന്നിമല, ബിയോ, എബിൻ തോമസ്, ഫൊറോന പ്രസിഡന്റ് ജോർജ് കുര്യൻ, റിറ്റോ സാബു, യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് എന്നിവർ നേതൃത്വം നൽകി.
ജീസസ് യൂത്ത് പാലാ സോണിന്റെയും കുറവിലങ്ങാട് ഫാമിലി സ്ട്രീമിന്റെയും നേതൃത്വത്തിലായിരുന്നു തീർഥാടനം. സോൺ ഡയറക്ടർ ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളിൽ, ഫാ. ജയിംസ് ആണ്ടാശേരിൽ, ഫാ. ലിബിൻ പാലയ്ക്കത്തടത്തിൽ, രൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയർപ്പിച്ച് നേർച്ചക്കഞ്ഞിയിലും പങ്കുചേർന്നാണ് തീർത്ഥാടകർ മടങ്ങിയത്.
തീർഥാടകരെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലിയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, കൈക്കാരന്മാർ, പള്ളിയോഗാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മുത്തിയമ്മയുടെ തിരുസ്വരൂപം തീർഥാടക സംഘങ്ങൾക്ക് സമ്മാനിച്ചു.
പത്ത് കിലോമീറ്റർ കാൽനടയായി രത്നഗിരി ഇടവക
കുറവിലങ്ങാട്: പത്ത് കിലോമീറ്റർ കാൽനടയായി രത്നഗിരി സെന്റ് തോമസ് ഇടവകാംഗങ്ങൾ മുത്തിയമ്മയ്ക്കരികിലെത്തി. അഞ്ഞൂറോളം പേർ തീർഥാടനത്തിൽ പങ്കെടുത്തു. ചെമ്മഞ്ഞ കൊടികളും ബലൂണുകളുമായി വർണാഭമായാണ് രത്നഗിരി ഇടവക റാലി നടത്തിയത്. അസി. വികാരി ഫാ. മാത്യു കണിയാംപടി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
പ്രാർഥനകൾ സ്വർഗത്തെ ലക്ഷ്യംവച്ചുള്ളതാകണം: റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ
കുറവിലങ്ങാട്: പ്രാർഥനകൾ ഭൗതിക ആവശ്യങ്ങൾക്കു മാത്രമാകാതെ സ്വർഗത്തെ ലക്ഷ്യംവച്ചുള്ളതാകണമെന്ന് പാലാ രൂപത ചാൻസലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ.
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പിന്റെ ആറാം ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ.