പൂവത്തോട് പള്ളി കൂദാശ ഇന്ന്
1589540
Saturday, September 6, 2025 11:59 PM IST
പൂവത്തോട്: പുനര്‍നിര്‍മിച്ച പൂവത്തോട് സെന്റ് തോമസ് പള്ളിയുടെ കൂദാശ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂദാശാകര്‍മം നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
1887ലാണ് ഇവിടെ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തില്‍ കുരിശുപള്ളി സ്ഥാപിതമായത്. 1909 ജൂലൈ 19ന് ഇടവകയായി ഉയര്‍ത്തി. ഇപ്പോള്‍ ഇടവകയില്‍ 320 കുടുംബങ്ങളുണ്ട്. 2023 ജൂലൈ മൂന്നിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
രണ്ടു വര്‍ഷം കൊണ്ടാണ് പള്ളിപണി പൂര്‍ത്തീകരിച്ചത്. വികാരി ഫാ. ജേക്കബ് പുതിയാപറമ്പില്‍, കൈക്കാരന്മാരായ ജോസ് ജോസഫ് ഞായര്‍കുളം, കെ.സി. മാത്യു കുറ്റിയാനിക്കല്‍, പ്രസാദ് ദേവസ്യ പേരേക്കാട്ട്, പി.ജെ. സെബാസ്റ്റ്യന്‍ പെരുവാച്ചിറ, ജോജോ ജോസഫ് കാക്കാനിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പള്ളിപണി പൂര്‍ത്തീകരിച്ചത്. ഇടവകയിലെ മുന്‍ വികാരിമാരും രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ പ്രഗത്ഭരും ചടങ്ങില്‍ പങ്കെടുക്കും.