കുറിച്ചി പഞ്ചായത്തില്‍ സമ്പൂര്‍ണ കേരവികസന പദ്ധതി നവീകരണ ജോലിക്ക് തുടക്കം
1589510
Friday, September 5, 2025 7:01 AM IST
14 ലക്ഷത്തിന്റെ പദ്ധതി
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിന്റെ സമ്പൂര്‍ണ കേര വികസന പദ്ധതിയുടെ അടിയന്തരമായ നവീകരണ ജോലികള്‍ ആരംഭിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് പതിറ്റാണ്ടുകളായി നേരിട്ടുകൊണ്ടിരുന്ന ജലക്ഷാമത്തിന് പരിഹാരമായി 1993ല്‍ തുടങ്ങിയ പദ്ധതിയാണിത്.
ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടല്‍ മൂലം ലഭിച്ച 14 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബര്‍ പി.കെ. വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീലമ്മ തോമസ്, സുമ എബി, കെ.എന്‍. മഞ്ജു, ബിജു പുഴികുന്നേല്‍, ആര്. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.