അയർക്കുന്നം പള്ളിയിൽ മേരി നാമധാരികളുടെ സംഗമം
1589769
Sunday, September 7, 2025 7:01 AM IST
അയര്‍ക്കുന്നം: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മാതൃ-പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മേരി നാമധാരികളുടെ സംഗമം നടത്തി. വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍ സന്ദേശം നല്കി. സഹ വികാരി ഫാ. ടോജോ പുളിക്കപ്പടവില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി.
മാതൃ-പിതൃവേദി ഭാരവാഹികളായ ബിനി ടോമി, ജെസി പള്ളിത്താഴെ, സാലിമ്മ ആന്റണി, മറിയാമ്മ മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി.