ബൈക്ക് അപകടത്തിൽ മരിച്ചു
1589530
Saturday, September 6, 2025 11:59 PM IST
തലപ്പാടി: ബൈക്ക് അപകടത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി അറക്കല്‍ എ. എക്സ്. സനീഷ് (45) ആണ് മരിച്ചത്.
മണര്‍കാടുള്ള സ്വകാര്യ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ഡിറ്റ, മകന്: ക്രിസ്റ്റി.