മെഴുകുതിരികൊണ്ട് അത്തപ്പൂക്കളമൊരുക്കി ജോസഫ് പൊട്ടംകുളം
1589544
Saturday, September 6, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: ഓണത്തിന് മെഴുകുതിരികൊണ്ട് അത്തപ്പൂക്കളം ഒരുക്കി വ്യത്യസ്തനാകുകയാണ് പാറത്തോട് പൊട്ടംകുളം ജോസഫ് ജോർജ്. പൂക്കളുടെ രൂപത്തിലുള്ള 876 ചെറിയ മെഴുകുതിരികളാണ് അത്തപ്പൂ ഇടാൻ ഉപയോഗിച്ചത്. നാലു ദിവസം കൊണ്ടാണ് അത്തപ്പൂക്കളം പൂർത്തിയായത്. സ്വയം നിർമിച്ച പല വലുപ്പത്തിലും നിറങ്ങളിലുമുള്ള മെഴുകുതിരികളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. ഇത് കാണാൻ നിരവധി പേരാണ് എത്തുന്നത്.
മുന്പും വ്യത്യസ്തമായ രീതിയിൽ ക്രിസ്മസ് ട്രീയും പുൽക്കൂടുമൊക്കെ നിർമിച്ച് ശ്രദ്ധേയനായിട്ടുണ്ട് ജോസഫ്. യുവ പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.