കെ. റെയില്‍ വിരുദ്ധ സമരപ്പന്തലില്‍ ഓണാഘോഷവും സത്യഗ്രഹസമരവും
1589771
Sunday, September 7, 2025 7:14 AM IST
മാടപ്പള്ളി: കെ. റെയില്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാടപ്പള്ളിയിലെ സമരപ്പന്തലില്‍ തിരുവോണ ദിനത്തില്‍ ഓണാഘോഷവും 1233-ാം ദിവസത്തെ സത്യഗ്രഹസമരവും ഒരുമിച്ചു നടത്തി.
സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരത്തെ സര്‍ക്കാര്‍ ചവട്ടിത്താഴ്ത്താന് ശ്രമിക്കുന്തോറും മഹാബലിയെപ്പോലെ സമരം ഉയര്ത്തുവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സമിതി രക്ഷാധികാരി വി.ജെ. ലാലി പറഞ്ഞു. സമാഗതമാകുന്ന തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനെതിരേ വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ മിനി കെ. ഫിലിപ്പ് ഓണസന്ദേശം നല്കി. സേവ്യര്‍ ജേക്കബ്, എ.ജി. അജയകുമാര്‍, റോയ് മുക്കാടന്‍, കൃഷ്ണന് നായര്‍, തങ്കച്ചന് ഇലവുമ്മൂട്ടില്‍, സോജന് ജോസഫ്, എ.ടി. വര്‍ഗീസ്, റെജി പറമ്പത്ത്, സാജന് കൊരണ്ടിത്തറ എന്നിവര്‍ പ്രസംഗിച്ചു. പായസവും മധുര പലഹാരങ്ങളും വിതരണംചെയ്തു.