മണര്‍കാട് ആശുപത്രിയിൽ ഡയാലിസിസ് സെന്ററും ജീറിയാട്രിക് ബ്ലോക്കും ഉദ്ഘാടനം ചെയ്തു
1589490
Friday, September 5, 2025 6:45 AM IST
മണര്‍കാട്: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും സെന്റ് മേരീസ് ഹോസ്പിറ്റലിലെ ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന് നിർവഹിച്ചു.
സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന് പാണാപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കത്തീഡ്രല്‍ സഹവികാരി ജെ. മാത്യു മണവത്ത് കോര്‍എപ്പിസ്കോപ്പായെ ഡോ. കുറിയാക്കോസ് മാര്‍ തെയോഫിലോസ് ഉപഹാരം നല്കി ആദരിച്ചു. സെന്റ് മേരീസ് ഹോസ്പിറ്റലിലെ ജീറിയാട്രിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപിയും സെന്റ് മേരീസ് സണ്‍ഡേ സ്കൂളുകളുടെ സ്മാര്‍ട് ക്ലാസ് ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എയും നിര്‍വഹിച്ചു.