കോ​ട്ട​യം: കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്്ട​ര്‍ ചേ​ത​ന്‍കു​മാ​ര്‍ മീ​ണ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍. പി. ​ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി കെ. ​ജി. കു​ര്യ​ച്ച​ന്‍, ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റേ​ഴ്‌​സ് കെ. ​ജെ. ജേ​ക്ക​ബ്, പ്ര​ഫ. കെ. ​സി. ജോ​ര്‍​ജ്, കോ - ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ് ലി​യോ മാ​ത്യു, സു​നി​ല്‍ ഏ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ രാ​ജേ​ഷ് കു​മാ​ര്‍, ഷെ​റി​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​ള്ളം​ക​ളി​യു​ടെ തീ​യ​തി സി​ബി​എ​ല്‍ സ​മി​തി​യു​ടെ അ​റി​യി​പ്പി​നെത്തു​ട​ര്‍​ന്ന് പ്രഖ്യാപിക്കു​മെ​ന്ന് കോ​ട്ട​യം വെ​സ്റ്റ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.