മുത്തിയമ്മയെ തോളിലേറ്റി സാരഥികൾ
1589500
Friday, September 5, 2025 6:56 AM IST
കുറവിലങ്ങാട്: വാഹനവെഞ്ചരിപ്പ് ദിനത്തിൽ മുത്തിയമ്മയ്ക്കരുകിലെത്തിച്ചത് ആയിരക്കണക്കിന് വാഹനങ്ങൾ. മുത്തിയമ്മയ്ക്കരുകിലെത്തിച്ച് വാഹനങ്ങൾ ആശീർവദിക്കുന്നതോടെ സുരക്ഷിതയാത്ര ഉറപ്പാണെന്ന് സാക്ഷ്യങ്ങൾ ഏറെയാണ്.
ആശീർവദിച്ചശേഷം എല്ലാ വാഹനങ്ങൾക്കും മുത്തിയമ്മയുടെ ചിത്രമുള്ള സ്റ്റിക്കർ സമ്മാനിച്ചു. സ്റ്റിക്കർ മുത്തിയമ്മ സ്റ്റാളിൽ ലഭ്യമാക്കിയിട്ടുണ്ട്. ദേശത്തിരുനാളിൽ ടൗണിലെ വിവിധ ടാക്സി സ്റ്റാൻഡുകളിൽ കഴുന്ന് എത്തിച്ച് പരസ്യമായി പ്രതിഷ്ഠിച്ച് വിശുദ്ധന്റെ മധ്യസ്ഥത തേടുന്നതും നാടിന്റെ പതിവാണ്.
വാഹനവെഞ്ചരിപ്പിന് പിന്നാലെ നടന്ന തിരുക്കർമങ്ങളിലും സാരഥിമാരുടെ സാന്നിധ്യം സജീവമായിരുന്നു. ജപമാല പ്രദക്ഷിണത്തിൽ മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിച്ചതും ടൗണിലെ സാരഥിമാരായിരുന്നു. സാരഥിമാർ കൂട്ടത്തോടെയെത്തി തിരുസ്വരൂപം സംവഹിക്കുന്നത് ഇതാദ്യമായാണ്.