കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല; കര്‍ഷകര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു
1589496
Friday, September 5, 2025 6:45 AM IST
കുറിച്ചി: നെല്ലുവില സര്‍ക്കാര്‍ നൽകാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെയും പാടശേഖരങ്ങളുടെയും നേതൃത്വത്തില്‍ കുറിച്ചി മന്ദിരം കവലയില്‍ ഉത്രാടനാളില്‍ കഞ്ഞിവയ്ക്കലും കുമ്പിളില്‍ കഞ്ഞികുടിക്കലും നടത്തി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
കക്കുഴി പാടശേഖരസമിതി കണ്‍വീനര്‍ ഷമ്മി വിനോദിന്റെ അധ്യക്ഷത വഹിച്ചു. നെല്‍കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് റജീന അഷ്റഫ് മുഖ്യപ്രസംഗം നടത്തി.
ജിക്കു കുര്യാക്കോസ്, സോണിച്ചന്‍ പുളിങ്കുന്ന്, പി.ആര്. സതീശന്, കെ.ബി. മോഹനന്, സന്തോഷ് പറമ്പിശേരി, ആര്. രാജഗോപാല്‍, എന്‍.കെ. ബിജു, ഡോ. വിനു, മാത്യൂസ് കോട്ടയം, അഭിഷേക് ബിജു, ഷിബു എഴെപുഞ്ചയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.