അധ്യാപകര്‍ സമൂഹത്തെ വെളിച്ചത്തിലേക്കു നയിക്കുന്നവര്‍: ജോബ് മൈക്കിൾ എംഎല്‍എ
1589782
Sunday, September 7, 2025 7:18 AM IST
മാമ്മൂട്: അധ്യാപകര്‍ ലോകത്തിനു വെളിച്ചം പകരുന്നവരാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. സാംസ്കാരവേദി-എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാമ്മൂട്ടില്‍ ചേര്‍ന്ന അധ്യാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന അധ്യാപക ദമ്പതികളായ ആന്റണി ജോസഫ്-ഏലീശ്വാ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ചാക്കോച്ചന് മെതിക്കളം, ഷാജി കോലേട്ട്, ഡോ. സുമ സിറിയക്, അലക്സാണ്ടര്‍ പ്രാക്കുഴി എന്നിവര്‍ പ്രസംഗിച്ചു.