മൂ​ന്നാ​ർ: മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെക്കു​റി​ച്ച് ര​ഹ​സ്യവി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​ർ​ക്ക് അ​ന്വേ​ഷ​ണസം​ഘം പാ​രി​തോ​ഷി​കം. 25,000 രൂ​പ​യാ​ണ് പാ​രി​തോ​ഷി​കമായി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ന്വേ​ഷ​ണസം​ഘ​മാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

വി​വ​ര​ങ്ങ​ൾ മൂ​ന്നാ​ർ ഡി​വൈ​എ​സ്പിയു​ടെ 9497990060 എ​ന്ന ന​ന്പ​രി​ലേ​ക്കോ ദേ​വി​കു​ളം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ 9497947169, മൂ​ന്നാ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ 9497975363 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വിവിരങ്ങൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് സം​ഘം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 18നാ​ണ് ചൊ​ക്ക​നാ​ട് എ​സ്റേ​റ്റ് ഫാ​ക്ട​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​പാ​ണ്ടി ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.