മട്ടുപ്പാവിൽ ചെണ്ടുമല്ലിത്തോട്ടം
1589263
Thursday, September 4, 2025 7:23 AM IST
തലയോലപ്പറമ്പ്: ഓണപ്പൂക്കളം തീർക്കാൻ വീടിന്റെ മട്ടുപ്പാവിൽ ചെണ്ടുമല്ലിത്തോട്ടം തീർത്തൊരുവീട്ടമ്മ. അഞ്ചു തവണ വടയാറിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് അങ്കണവാടി അധ്യാപികയായ പന്ത്രണ്ടിൽ ദീപാഷാജിയാണ് വീടിന്റെ ടെറസിൽ പൂന്തോട്ടമൊരുക്കിയത്. പൂകൃഷി വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ്.