കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വനിതാ സാംസ്കാരിക പരിപാടി "സംസ്കൃതി 2025'
1588986
Wednesday, September 3, 2025 7:26 AM IST
കടത്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 വനിതാ സാംസ്കാരിക പരിപാടി "സംസ്കൃതി 2025' നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷരായ സ്കറിയ വര്‍ക്കി, ശ്രുതി ദാസ്, സെലീനാമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനില്‍, നയന ബിജു, കൈലാസ് നാഥ്,
അമല്‍ ഭാസ്കര്‍, നളിനി രാധാകൃഷ്ണന്, ജിഷാ രാജപ്പന് നായര്‍, തങ്കമ്മ വര്‍ഗീസ്, സുബിന്, ബിഡിഒ പി.ജി. റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു. റാലിയോടെ ആരംഭിച്ച പരിപാടിയില്‍ കളരിപ്പയറ്റ്, കലാപരിപാടികള്‍, സമ്മാന വിതരണം, ഗാനമേള എന്നിവയും ഉണ്ടായിരുന്നു.