ഏറ്റുമാനൂരിൽ ഓണം വിപണനമേള
1588980
Wednesday, September 3, 2025 7:15 AM IST
ഏറ്റുമാനൂർ: നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണം വിപണനമേള തുടങ്ങി. നഗരസഭാ ബസ് സ്റ്റാൻഡിനു സമീപമുള്ള കുടുംബശ്രീ കെട്ടിടത്തിനു മുന്നിലായി ആരംഭിച്ച വിപണനമേള നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ചാവറ ഉദ്ഘാടനം ചെയ്തു.
വെളിച്ചെണ്ണയിൽ വറുത്ത പലതരം ചിപ്സ്, ശർക്കര വരട്ടി, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ മാർക്കറ്റ് വിലയിലും കുറഞ്ഞ നിരക്കിൽ മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. അച്ചാറുകൾ, കുടുംബശ്രീയുടെ ബ്രാൻഡഡ് ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ലഭ്യമാണ്. സഹകരണ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ വിപണനമേള സന്ദർശിച്ചു.