ബിടിസി ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും
1589268
Thursday, September 4, 2025 11:40 PM IST
അണക്കര: രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്നിംഗ് കോഴ്സ് (ബിടിസി) ഹൈറേഞ്ച് മേഖലയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അണക്കര പാസ്റ്ററല്‍ അനിമേഷന്‍ സെന്ററിൽ നടത്തി. റവ. ഡോ. ജെയിംസ് ഇലഞ്ഞിപ്പുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന റിസോഴ്സ് ടീം ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (ബിടിസി) കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.