ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു
1588988
Wednesday, September 3, 2025 7:26 AM IST
തലയാഴം: നിയന്ത്രണംവിട്ട കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന തിരുവല്ല സ്വദേശിക്ക് നിസാര പരിക്കേറ്റു.
അപകടത്തെത്തുടർന്ന് വൈക്കം-വെച്ചൂർ റൂട്ടിൽ ഗതാഗതം മുക്കാൽ മണിക്കൂറോളം ഭാഗികമായി തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം തലയാഴം മാടപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. വൈക്കത്തേക്കുവന്ന ടിപ്പർലോറിയും വെച്ചൂർ ഭാഗത്തേക്കുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.