ക്വിസ് ചിത്രരചനാ മത്സരങ്ങൾ
1588985
Wednesday, September 3, 2025 7:15 AM IST
വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചനാ ക്വിസ് മത്സരങ്ങൾ നടത്തി. ആശ്രമം സ്കൂളിൽ നടന്ന മത്സരം ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, വർഗീസ് പുത്തൻചിറ, ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി. ഷാജി, സന്തോഷ് ചക്കനാടൻ, വി. അനൂപ്, പി.എൻ. ശിവൻകുട്ടി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ, സി. സുരേഷ്കുമാർ, ടി.സി. ദേവദാസ്, സന്ധ്യ വിനോദ് തുടങ്ങിയർ പ്രസംഗിച്ചു.
ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കടുത്തുരുത്തി സെന്റ് മൈക്കിൾസ് എച്ച്എസ്എസിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനവും വൈക്കം ഗവൺമെന്റ് ബിഎച്ച്എസിലെ വിദ്യാർഥികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ വൈക്കം ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ്, ഗവൺമെന്റ് വിഎച്ച്എസ്എസ് എന്നീ സ്കൂളുകളും യുപി വിഭാഗത്തിൽ വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് എച്ച്എസ്എസ്, കുമരകം എസ്കെഎം എച്ച്എസ്എസ്, പള്ളിപ്രത്തുശേരി സെന്റ് ലൂയീസ് യുപിഎസ്, പള്ളിയാട് എസ്എൻയുപിഎസ് എന്നീ സ്കൂളുകളിലെ വിദ്യാർഥികളും സമ്മാനങ്ങൾ കരസ്ഥമാക്കി.