ധർണ നടത്തി
1588996
Wednesday, September 3, 2025 7:27 AM IST
വൈക്കം: കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.
രാസവളത്തിന്റെ വിലവർധന പിൻവലിക്കുക, കർഷകരു ടെ വായ്പകൾ എഴുതിത്തള്ളുക, നെല്ലിന്റെ താങ്ങുവില വർധിപ്പിക്കുക, സംഭരണവില കാലതാമസം കൂടാതെ കർഷകർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ധർണാ സമരം സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. ചന്ദ്രബാബു, പി. പ്രദീപ്, കെ.സി. ഗോപാലകൃഷ്ണൻ നായർ, കെ. രമേശൻ, കെ.എസ്. ബേബി, മനോഹരൻ ടിവിപുരം, അശോകൻ വെളളവേലി, സുന്ദരൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.