നായർ സമ്മേളനം: പന്തലിന്റെ കാൽനാട്ടുകർമം നടത്തി
1588987
Wednesday, September 3, 2025 7:26 AM IST
വൈക്കം: താലൂക്ക് എൻഎസ്എസ് യൂണിയൻ 13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ 13 മേഖലകളിലും 97 കരയോഗങ്ങളിലും എൻഎസ്എസ് പതാക ഉയർത്തി. വൈക്കം യൂണിയനിൽ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട് പതാക ഉയർത്തി.
വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, ഭാരവാഹികളായ പി.എൻ. രാധാകൃഷ്ണൻ, ബി. ജയകുമാർ, ബി. അനിൽകുമാർ, എസ്. മുരുകേശ്, എം.സി. ഹരിക്കുട്ടൻ, പി.എസ്. വേണുഗോപാൽ, അയ്യേരി സോമൻ, ജയപ്രകാശ്, കെ. അജിത്, വി.എസ്. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മഹാസമ്മേളനം നടക്കുന്ന ബീച്ച് മൈതാനിയിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടുകർമം വൈക്കം യൂണിയനിൽ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട്, വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ എന്നിവർ ചേർന്ന് നിർവഹിച്ചു.