ഓണത്തിനും കര്‍ഷകനു കഞ്ഞി കുമ്പിളില്‍ : ഉത്രാടദിനത്തിൽ കഞ്ഞിവച്ച് സമരം
1589252
Thursday, September 4, 2025 7:15 AM IST
കുറിച്ചി: നെല്ലു സംഭരണ വില മുഴുവനായും ഓണത്തിന് മുമ്പ് കർഷകർക്കു കൊടുത്തുതീര് ക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ജലരേഖയായി. ഇനിയും കൊടുത്തുതീര്‍ക്കാനുള്ളത് 319. 32 കോടി രൂപയാണ്. കുറിച്ചി പഞ്ചായത്തിലെ പല പാടശേഖരങ്ങളിലെയും കർഷകർക്ക് ഇനിയും തുക കിട്ടാനുണ്ട്. ഓണത്തിന് കര്ഷകന് കഞ്ഞികുമ്പിളില്ത്തന്നെ’’ യായി മാറിയിരിക്കുന്നു.
ഇതിൽ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെയും പാടശേഖര സമിതികളുടെയും നേതൃത്വത്തില്‍ ഉത്രാട നാളായ ഇന്ന് ഉച്ചയ്ക്കു 12ന് മന്ദിരം കവലയില്‍ കഞ്ഞിവച്ച് ധർണ നടത്തും.
കഞ്ഞിവച്ചുള്ള സമരം എന്‍ കെഎസ്എസ് രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യുമെന്ന് കണ്‍വീനര്‍ ഷമ്മി വിനോദ് അറിയിച്ചു.