വിബിസി ക്യാപ്റ്റന്‍ ബിഫിക്കും നെഹ്റു ട്രോഫിക്കും ചങ്ങനാശേരിയില്‍ ആഹ്ലാദ വരവേല്‍പ്പ്
1588990
Wednesday, September 3, 2025 7:26 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സ്വദേശി ബിഫി പുല്ലുകാട് ക്യാപ്റ്റനായ വിബിസി കൈനകരിക്കു ലഭിച്ച നെഹ്റു ട്രോഫിക്കും തുഴച്ചില്‍കാര്‍ക്കും ചങ്ങനാശേരിയില്‍ വരവേല്‍പ്പു നല്കി. ചങ്ങനാശേരി ക്ലബ്ബില്‍ നടന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിക്ടറി ജാഥയ്ക്ക് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലും ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തും സ്വീകരണം നൽകി. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ജോസഫ് കുറശേരി, കൈക്കാരന്മാരായ കുര്യാച്ചൻ ഒളശയിൽ, ചാൾസ് പാലത്ര, എ.ജെ. ജോസഫ്, ഫൊറോന കൗൺസിൽ സെക്രട്ടറി സൈബി അക്കര, മുൻ ചെയർപേഴ്സൺ ബീന ജോബി, ജോബി തുമ്പുങ്കൽ തുടങ്ങിയവർ സ്വീകരണത്തിനു നേതൃത്വം നൽകി.
ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് വികാരിജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രൊക്യുറേറ്റർ ഫാ. ജയിംസ് മാളേയ്ക്കൽ, ഡോ. റൂബിൾ രാജ്, വി.ജെ. ലാലി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
റോഡ് ഷോ വിവിധ സ്ഥാപനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി കുരിശുംമൂട് സര്‍ഗക്ഷേത്രയില്‍ സമാപിച്ചു. സര്‍ഗക്ഷേത്രയില്‍ ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.