നിത്യോപയോഗസാധനങ്ങള്‍ കൈമാറി
1588982
Wednesday, September 3, 2025 7:15 AM IST
മാലം: തിരുവോണത്തിനു മുന്നോടിയായി മാലം മൗണ്ട് മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ അനാഥമന്ദിരങ്ങളില്‍ നല്‍കുന്നതിനായി ശേഖരിച്ച നിത്യോപയോഗസാധനങ്ങള്‍ അമയന്നൂര്‍ ജ്യോതിര്‍ഭവന്‍, പുത്തനങ്ങാടി മാര്‍ തെയോഫിലോസ് സ്നേഹഭവന് എന്നിവിടങ്ങളിലേക്കു കൈമാറി.
അനാഥരായ അന്തേവാസികള്‍ക്കായി തുടര്‍ച്ചയായ രണ്ടാം തവണയും സഹായഹസ്തം നല്കാന് കഴിഞ്ഞതിലുള്ള അഭിമാനത്തിലാണ് കുട്ടികളും മാതാപിതാക്കളും അധ്യാപകരും. അരി, എണ്ണ, പയര്‍, തേയിലപ്പൊടി, കാപ്പിപ്പൊടി, മസാലപ്പൊടി, പുതിയ വസ്ത്രങ്ങള്‍, സോപ്പ് തുടങ്ങി വിവിധതരത്തിലുള്ള അവശ്യസാധനങ്ങളാണ് കുട്ടികള്‍ ശേഖരിച്ച് അന്തേവാസികള്‍ക്കു കൈമാറിയത്.
സ്കൂള്‍ മാനേജര്‍ ഫാ. സാം ഒറ്റക്കല്ലില്‍, പ്രിന്‍സിപ്പല്‍ എ.ഡി. ഷൈല, വൈസ് പ്രിന്‍സിപ്പല്‍ പി. രേണു, കോ-ഓര്‍ഡിനേറ്റര്‍മാരായ സുജാ കുമാരി, മിനിമോള്‍, ചിഞ്ചൂട്ടി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ സ്ഥാപനങ്ങളില്‍ എത്തിച്ചു നല്‍കിയത്.