പാലാ രൂപത എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലി സമാപിച്ചു
1588745
Tuesday, September 2, 2025 11:23 PM IST
പാലാ: എസ്എംവൈഎം പാലാ രൂപതയുടെ അഭിമുഖ്യത്തില്‍ നടത്തിയ എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലി സമാപിച്ചു. പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു ദിവസങ്ങളിലായി നടന്ന എപ്പാര്‍ക്കിയല്‍ യൂത്ത് അസംബ്ലിയില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
സഭ, സംഘടന, രാഷ്ട്രീയം, സംരംഭകത്വം, കുടുംബം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇരുപത് ഫൊറോനകളില്‍നിന്നായി നൂറ്റമ്പതില്പരം യുവജനങ്ങള്‍ പങ്കെടുത്തു.
സമാപന ദിവസം നടന്ന വിവിധ സെഷനുകളില്‍ രൂപത വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കല്‍, നീതൂസ് അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ നീതു ബോബന് എന്നിവര്‍ യുവജനങ്ങളുമായി സംവദിച്ചു.
എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല, സിസ്റ്റര്‍ നവീന സിഎംസി, ജോസഫ് വടക്കേല്‍, ബെനിസണ്‍ സണ്ണി, എഡ്വിന് ജെയ്സ് എന്നിവര്‍ പ്രസംഗിച്ചു.