കാണക്കാരി ഹോമിയോ ആശുപത്രി മികവിന്റെ നിറവില്‍
1588581
Tuesday, September 2, 2025 2:43 AM IST
കോട്ടയം: പ്രഥമ ആയുഷ് കായകല്പ പുരസ്കാരം ഹോമിയോപ്പതി ജില്ലാ വിഭാഗത്തില്‍ 93.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി കാണക്കാരി ഗവണ്മെന്റ് ഹോമിയോ ആശുപതി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍നിന്ന് കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ ലൗലിമോള്‍ വര്‍ഗീസ്, കാണക്കാരി അരവിന്ദാക്ഷന്, വി.ജി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, ഫലപ്രദമായ മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് കായകല്പ പുരസ്കാരങ്ങള്‍.
ജില്ലയില്‍ കാണക്കാരി ഹോമിയോ ഡിസ്പെന്‍സറി നിലവില്‍ എന്‍എബിഎച്ച് എന്‍ട്രി സര്‍ട്ടിഫിക്കേഷനും ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും ഹോമിയോപ്പതി വകുപ്പിന്റെ മോഡല്‍ ഡിസ്പെന്‍സറിയുമാണ് അവാര്‍ഡിനര്‍ഹമായത്.