വലിയ വാഹനങ്ങള്‍ കുരുങ്ങുന്നു; വലിയകാവുംപുറം ഞെരുങ്ങുന്നു
1588507
Monday, September 1, 2025 11:16 PM IST
പാലാ: റോഡിനേക്കാള്‍ വീതിയുള്ള വാഹനങ്ങള്‍ കുടുങ്ങുമ്പോള്‍ വലിയകാവുംപുറം ജംഗ്ഷന് മണിക്കൂറുകളോളം സ്തംഭിക്കുന്നു. ഭരണങ്ങാനം, തലപ്പുലം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തുള്ള പ്ലൈവുഡ് ഫാക്ടറിയിലെത്തുന്ന ഭാരവാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നത് പതിവായിരിക്കുകയാണ്. ബസുകളും സ്കൂള്‍ വാഹനങ്ങളും മണിക്കൂറുകളോളം വൈകുന്ന സാഹചര്യമാണുള്ളത്.
പാലാ-ഉള്ളനാട്-പ്ലാശനാല്‍ - ഈരാറ്റുപേട്ട റോഡിലെ വലിയകാവുംപുറത്താണ് സംഭവം. കയ്യൂര്‍ റോഡില്‍നിന്ന് പാലാ-പ്ലാശനാല്‍-ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു വാഹനങ്ങള്‍ തിരിക്കുമ്പോഴാണ് കുരുങ്ങുന്നത്. ഇവിടത്തെ കയറ്റമുള്ള ഭാഗത്തും ഭാരം കയറ്റിയ വാഹനങ്ങള്‍ നിന്നുപോകാറുണ്ട്. വിഷയത്തിൽ അധികൃതര്‍ ഇടപെട്ടു നടപടിയെടുക്കണമെന്നു തലപ്പുലം പഞ്ചായത്തംഗം കെ.ജെ. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.