ഓണാഘോഷവും കുടുംബമേളയും
1588588
Tuesday, September 2, 2025 2:43 AM IST
കടുത്തുരുത്തി: കാണക്കാരി മൈത്രി നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും നടത്തി. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, മെമ്പര്‍മാരായ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, അനില്‍കുമാര്‍, സിനിമാതാരം ചാലി പാലാ, കോര്‍വ വനിതാ ജില്ലാ പ്രസിഡന്റ് സൂസന് തോമസ്, സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, തോമസ് മാത്യു, എം.എസ്. മനോജ്, ബിജു ജോര്‍ജ്, റെജി ജോസഫ്, ബീന ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന മന്ത്രിസഭയിലെ മികച്ച ജനകീയ മന്ത്രിക്കുള്ള അസോസിയേഷന്റെ പുരസ്കാരം വി.എന്‍. വാസവന് പ്രസിഡന്റ് സമ്മാനിച്ചു. ലഹരിക്കെതിരേ ഓട്ടന്തുള്ളല് നടത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജനും ചലച്ചിത്ര നടന് ചാലി പാലായിക്കും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും കലാ, കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും മന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. അസോസിയേഷന് സെക്രട്ടറി ആന്‍ഡ്രൂസ് ജോണ്‍, വേണുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.