സഹകരണ ഓണവിപണി ഉദ്ഘാടനം
1588475
Monday, September 1, 2025 11:16 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ 12 ഇനം സബ്സിഡി സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ഭരണസമിതി അംഗങ്ങളായ സണ്ണിക്കുട്ടി അഴകമ്പ്രയിൽ, പി.സി. ജേക്കബ് പനയ്ക്കൽ, പി.പി. സുകുമാരൻ, കെ.എൻ. ദാമോദരൻ, സെലിൻ സിജോ, സെക്രട്ടറി കെ. അജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ 10 മുതൽ ഹെഡ് ഓഫീസ് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി ബ്രാഞ്ചുകളിലും കിറ്റ് വിതരണം നടത്തും. അവശ്യമുള്ളവർ റേഷൻ കാർഡ് കോപ്പിയുമായി വരേണ്ടതാണ്.