അരുവിത്തുറ ഓണവിപണി നാളെ മുതൽ
1588504
Monday, September 1, 2025 11:16 PM IST
അരുവിത്തുറ: പാലാ രൂപത സോഷ്യല്‍ വെൽഫെയര്‍ സൊസൈറ്റി, അരുവിത്തുറ സോണല്‍ കര്‍ഷക ദളങ്ങള്‍, കര്‍ഷക മാര്‍ക്കറ്റ്, ഇന്‍ഫാം, പിതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അരുവിത്തുറ ഓണവിപണി നാളെ മുതല്‍ അഞ്ചുവരെ അരുവിത്തുറ പള്ളി മൈതാനിയില്‍ നടക്കും. മൂന്നിന് വൈകുന്നേരം അഞ്ചിന് അരുവിത്തുറ പള്ളി അസിസ്റ്റന്റ് വികാരി ഫാ .ജോസഫ് ചെങ്ങഴശേരില്‍ ഓണവിപണി ഉദ്ഘാടനം ചെയ്യും. കര്‍ഷകദള സോണല്‍ പ്രൊമോട്ടര്‍ ജോജോ പ്ലാത്തോട്ടം അധ്യക്ഷത വഹിക്കും.
പിഎസ്ഡബ്ല്യുഎസ് രൂപതാ ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം രൂപതാ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മേഴ്സി മാത്യു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ ജയിംസ്, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പുതിയാപറമ്പില്‍, തിടനാട് പഞ്ചായത്ത് അംഗം ജോഷി ജോര്‍ജ് പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിക്കും.
ഓണാഘോഷം
കരിമ്പാനി: കരിമ്പാനി ദിവ്യകാരുണ്യ പള്ളിയില്‍ എകെസിസിയുടെ ആഭിമുഖ്യത്തില്‍ ഏഴിന് ഓണാഘോഷം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു 1.30ന് പൂക്കള മത്സരം, വടംവലി മത്സരം, കലാകായിക മത്സരം, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് വികാരി ഫാ. ജയിംസ് കരിമാക്കല്‍ അറിയിച്ചു.
പാലാ: നഗരസഭയില്‍ ഓണാഘോഷ പരിപാടികള്‍ ഇന്ന് ഉച്ചയ്ക്ക് ഓഫീസ് ഹാളില്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. പാലാ ഡിവൈഎസ്പി കെ. സദന് മുഖ്യാതിഥിയായിരിക്കും.
പാലാ: കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഐഇസി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത കര്‍മസേനയുടെ കൂട്ടായ്മയും ഓണാഘോഷവും നടത്തി. പ്രവര്‍ത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം ചെയര്മാന് തോമസ് പീറ്റര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, കൗണ്‍സിലര്‍മാര്‍, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി.ജി. ഉമേഷിത, രഞ്ജിത്ത് ആര്. ചന്ദ്രന്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റര്‍ റീനു ചെറിയാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കർഷകച്ചന്ത
തീക്കോയി: തിരുവോണത്തോടനുബന്ധിച്ച് തീക്കോയി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജയിംസ് ഉദ്ഘാടനം നിർവഹിച്ചു.