വീടുകളില്‍നിന്ന് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരണം: മാര്‍ തോമസ് തറയില്‍
1588600
Tuesday, September 2, 2025 2:43 AM IST
തൃക്കൊടിത്താനം: വീടുകളില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരണമെന്നും മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാന്‍ മാതാപിതാക്കള്‍ മക്കളെ പ്രോത്സാഹിപ്പിക്കണമെന്നും ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.
സഭ തൊഴില്‍ നല്കുന്ന സ്ഥാപനം അല്ല, സേവനമേഖലയും മാതൃകയുമാണ്. വിശ്വാസവും വിദ്യാഭ്യാസവും ആരോഗ്യപരമായ സൗകര്യങ്ങളും ഒരുക്കി മക്കളുടെ സമഗ്ര വളര്‍ച്ചയ്ക്ക് വഴിതെളിയിക്കുന്നതാണ് സഭയുടെ ദൗത്യമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഇടവക കലോത്സവത്തിന്റെ ലോഗോ പ്രകാശനകര്‍മം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, മോളി പ്ലാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.