ബസ് സ്റ്റാൻഡില്‍ മരിച്ച നിലയില്‍
1588516
Tuesday, September 2, 2025 12:10 AM IST
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പിഴക് സ്വദേശി തൈമുറിയില്‍ ടി.എം. സെബാസ്റ്റ്യനെ (ബേബി -72) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്ത് ബസ് കാത്തിരിക്കുന്നതിനുള്ള ഇരിപ്പിടത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം.
കാക്കി ഷര്‍ട്ടും നീല കള്ളിമുണ്ടുമാണ് വേഷം. തൊട്ടടുത്ത് ചോറു പൊതിയുമുണ്ടായിരുന്നു. ചോറിന്റെ ചൂട് മാറിയിട്ടില്ലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിഴകില്നിന്നു പുലര്‍ച്ചെ ജോലിക്ക് പോകാനായി എത്തിയതായിരുന്നു സെബാസ്റ്റ്യന്‍. പാലായിലും പ്രദേശത്തും പിക്കപ്പ്, ജീപ്പ് ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 പിഴക് സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: ലാലി. മക്കള്‍: ലിബിന്, ലിബിയ.